Kerala
HomeNews

കോഴിക്കോട് ജ്വല്ലറിയില്‍ പെപ്പർ സ്പ്രേ ഉപയോഗിച്ച്‌ യുവതിയുടെ മോഷണ ശ്രമം

20 Nov 20251 മിനിറ്റ് വായന
കോഴിക്കോട് ജ്വല്ലറിയില്‍ പെപ്പർ സ്പ്രേ ഉപയോഗിച്ച്‌ യുവതിയുടെ മോഷണ ശ്രമം

 


കോഴിക്കോട് പന്തീരങ്കാവിലെ ജ്വല്ലറിയില്‍ പെപ്പർ സ്പ്രേ ഉപയോഗിച്ച്‌ യുവതിയുടെ മോഷണ ശ്രമം. സൌപർണിക ജ്വല്ലറിയില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.ജ്വല്ലറി ഉടമയ്ക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചതിന് ശേഷം മോഷണം നടത്താനാണ് യുവതി ശ്രമിച്ചത്. സംഭവത്തില്‍ പൂവാട്ടുപറമ്ബ് സ്വദേശിയായ സൌദാബിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 സാമ്ബത്തികബുദ്ധിമുട്ടുകളെ തുടർന്നാണ് മോഷണശ്രമമെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. മോഷണത്തിനായി മുൻപ് മൂന്നുതവണ യുവതി ജ്വല്ലറിയില്‍ എത്തിയെന്നാണ് വിവരം. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക