Kerala
ക്ലാസ് കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് അപകടം; പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
1 Nov 20251 മിനിറ്റ് വായന

തിരുവനന്തപുരം:ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് അപകടം പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു . ചെറുകുളം മധു ഭവനിൽ ബിനീഷിന്റെ മകൾ ആൻസി (15) ആണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അപകടം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആൻസി ക്ലാസ് കഴിഞ്ഞ് പിതാവ് ബിനീഷിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളനാട് ഭാഗത്തുനിന്നും വന്ന ബുള്ളറ്റും ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടർ ഓടിച്ചിരുന്നത് ബിനീഷായിരുന്നു. അപകടത്തിൽ ആൻസി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ബിനീഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





