Kerala
ബസിന്റെ വാതിലിൽ കുടുങ്ങി വിദ്യാർത്ഥിയുടെ കൈവിരലൊടിഞ്ഞു; സ്റ്റോപ്പിൽ ഇറക്കി വിട്ടതായും പരാതി
7 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം: കോവളത്ത് പ്രൈവറ്റ് ബസ്സിന്റെ വാതിലിനിടയിൽ കുടുങ്ങി വിദ്യാർത്ഥിയുടെ കൈവിരൽ ഒടിഞ്ഞു.ബസ്സിൽ കയറുമ്പോൾ യാത്രികരിലൊരാൾ അശ്രദ്ധമായി വാതിൽ വലിച്ചടയ്ക്കുകയായിരുന്നു.
ക്രൈസ്റ്റ് നഗർ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി കർത്തിക്കി(12)നാണ് പരിക്കേറ്റത്. വാതിലിനിടയിൽ ഞെരിഞ്ഞമർന്ന് കുട്ടിയുടെ വലതുകൈയിലെ ചൂണ്ടുവിരലാണ് ഒടിഞ്ഞത്. ബസ് ജീവനക്കാർ വിദ്യാർത്ഥിയെ വീടിനടുത്തുള്ള സ്റ്റോപ്പിൽ ഇറക്കി വിട്ടതായും പരാതിയുണ്ട്.
വ്യാഴാഴ്‌ച വൈകീട്ട് ആറരയോടെ കോവളം ജംഗ്ഷനിലായിരുന്നു സംഭവം. ജംഗ്ഷനുസമീപത്തെ സെന്ററിലെ ട്യൂഷനുശേഷം സഹോദരിയും ഏഴാംക്ലാസ് വിദ്യാർഥിനിയുമായ അഖിലയ്ക്കൊപ്പം വാഴമുട്ടത്തുള്ള വീട്ടിലേക്കു പോകുന്നതിന് ബസിൽ കയറുമ്പോഴായിരുന്നു കുട്ടിക്ക് അപകടമുണ്ടായത്. ചൂണ്ടുവിരൽ ഒടിഞ്ഞുള്ള വേദയും കൈയുടെ മറ്റുഭാഗങ്ങളിൽ മുറിവുമേറ്റ് രക്തം വാർന്നിരുന്നു.





