Kerala
ബൈക്കും വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; അപകടം സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ
5 Nov 20251 മിനിറ്റ് വായന

ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം. പ്ലസ്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് പള്ളികുറുപ്പ് സ്വദേശി ദിൽജിത്ത് (17) ആണ് മരിച്ചത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പാലക്കാട് മണ്ണാർക്കാട് -കാഞ്ഞിരപ്പുഴ റോഡിൽ ഇന്ന് രാവിലെ 11 ഓടെയാണ് അപകടമുണ്ടായത്. ദിൽജിത്ത് സബ് ജില്ല കലോത്സവത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെയാണ് അപകടമുണ്ടായത്.
പള്ളിക്കുറുപ്പ് സ്കൂളിലെ പ്ലസ്ട വിദ്യാർത്ഥിയാണ് മരിച്ച ദിൽജിത്ത്. മണ്ണാർക്കാട് സബ് ജില്ലാ കലോത്സവത്തിൽ കഴിഞ്ഞദിവസം ചിത്രരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്.





