Kerala
HomeNews

നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന സംഘത്തെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

1 Nov 20251 മിനിറ്റ് വായന
നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന സംഘത്തെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്


പാലക്കാട്:ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്നത് പതിവായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ചംഗ സംഘം പിടിയിലായി. വാണിയംപാറയിൽ വെച്ചാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. ഡീസൽ മോഷ്ടിച്ച ശേഷം ഇവർ പൊലീസ് വാഹനത്തെയും ഇടിച്ച് നിർത്താതെ പോയതോടെ പൊലീസ് പിന്തുടർന്നെത്തിയപ്പോൾ വാഹനം നിർത്തി ഡ്രൈവർമാർ ഇറങ്ങി ഓടുകയായിരുന്നു.


തുടർന്ന് ഇവരെ വടക്കഞ്ചേരി പൊലീസ് പിടികൂടുകയായിരുന്നു. വാഹനത്തിൽ നിന്നും മാരകായുധങ്ങളും കണ്ടെത്തി. വാഹനത്തിന്റെ വലത് ഭാഗത്തുനിന്നായി പ്രത്യേകം സജ്ജീകരിച്ച ടാങ്കുകളും മോട്ടറുകളും ഉണ്ട്. വാളയാർ മുതൽ വാഹനത്തെ പിടികൂടാൻ ശ്രമിക്കുകായിരുന്നു.

പന്നിയങ്കരയിൽ വെച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസ് വാഹനം ഇടിച്ച് നിർത്താതെ പോകുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ നിർത്തിയിട്ട വാഹങ്ങളിൽ നിന്നും ഡീസൽ മോഷ്ടിക്കുന്നു എന്ന വ്യാപക പരാതി ഉണ്ടായിരുന്നു.കോഴിക്കോട്, ആലുവ തുടങ്ങിയ മറ്റ് പ്രദേശങ്ങളിലും മുൻപ് സമാനമായ ഇന്ധന മോഷണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും പ്രതികൾ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.


പെട്രോളിനും ഡീസലിനും വിലവർദ്ധിക്കുമ്പോഴാണ് ഇത്തരം മോഷണങ്ങൾ വർധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ട്രക്കുകൾ, ടാങ്കർ ലോറികൾ, വലിയ വാഹനങ്ങൾ എന്നിവയാണ് ഇത്തരക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്.

 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക