Kerala
പാർക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
3 Nov 20251 മിനിറ്റ് വായന

കോഴിക്കോട് ഫറൂക്കിൽ റോഡ് ഇടിഞ്ഞ്, പാർക്ക് ചെയ്തതിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർക്ക് പരിക്ക് .
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം . ഫറൂക്ക് മുൻസിപ്പൽ ചെയർമാൻ എൻ. സി. റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത് . അപകടത്തിൽ വീടിന്റെ മേൽക്കൂരയും ചുറ്റുമതിലും ഇടിഞ്ഞു.
സിമന്റ് കൊണ്ടുപോകുന്നതിനായി ഉപയോഗിച്ചിരുന്ന ലോറിയാണ് റോഡരികിൽ നിർത്തിയിരുന്നത്. അപ്രതീക്ഷിതമായി വാഹനം തെന്നിമാറി വീടിന് മുകളിലേക്കു മറിയുകയായിരുന്നു .
വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് തോന്നുന്നത്. അത്രയും ഭീകരമായിരുന്നു ശബ്ദം. ചില സെക്കൻഡ് വൈകിയിരുന്നെങ്കിൽ ജീവഹാനി സംഭവിക്കുമായിരുന്നുവെന്നു" പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.





