Kerala
Home•News

മലപ്പുറത്ത് സ്ത്രീകളടക്കം നോക്കി നിൽക്കെ നാട്ടുകാർക്ക് മുൻപിൽ ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എൽ.ഒ

25 Nov 20251 മിനിറ്റ് വായന
മലപ്പുറത്ത് സ്ത്രീകളടക്കം നോക്കി നിൽക്കെ നാട്ടുകാർക്ക് മുൻപിൽ ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എൽ.ഒ

 


തിരൂർ ( മലപ്പുറം ) :  എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എൽ.ഒ. മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ബി.എൽ.ഒയാണ് നാട്ടുകാർക്ക് നേരെ പ്രകോപിതനായത്.

പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേർക്കാണ് മുണ്ട് പൊക്കി നഗ്നത പ്രദർശനം നടത്തിയത്. സ്ത്രീകൾ അടക്കമുള്ളവർ നോക്കിനിൽക്കെയാണ് ബി.എൽ.ഒയുടെ ഈ അഭ്യാസം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക