Kerala
പ്രണയ നൈരാശ്യം;വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി
7 Nov 20251 മിനിറ്റ് വായന

വടകരയിൽ വന്ദേഭാരത് എക്സ്പ്രസിന് മുന്നിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്. വടകരക്കും പയ്യോളിക്കുമിടയിലെ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഒരാൾ റെയിൽവേ ട്രാക്കിൽ കുനിഞ്ഞ് നിൽക്കുന്നെന്ന വിവരം പൊലീസിൻ്റെ കൺട്രോൾ റൂം നമ്പറിലേക്ക് വരികയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്ത് കുതിച്ചെത്തി യുവാവിനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
വിവരം ലഭിച്ച ഉടൻ ട്രാക്കിൽ എത്തിയെന്നും കുട്ടിയോട് സംസാരിച്ച് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.





