Kerala
HomeNews

സ്കൂൾ ബസിടിച്ച് അതേ സ്കൂളിലെ എൽകെജി വിദ്യാർത്ഥി മരിച്ചു

7 Nov 20251 മിനിറ്റ് വായന
സ്കൂൾ ബസിടിച്ച് അതേ സ്കൂളിലെ എൽകെജി വിദ്യാർത്ഥി മരിച്ചു


മലപ്പുറം:സ്‌കൂൾ ബസിടിച്ച് അതേ സ്കൂളിലെ എൽകെജി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്ബളപറമ്ബ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാർത്ഥിയായ യമിൻ ഇസിൻ ആണ് മരിച്ചത്.

സ്കൂൾ വാഹനമിറങ്ങിയ വിദ്യാർത്ഥിയ്ക്കുമേൽ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിൻ ഇസിൻ. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക