Kerala
കൊയിലാണ്ടി ബപ്പന്ങ്ങാട് ട്രെയിനില്‍ നിന്ന് വീണ് തളിപ്പറമ്പ് സ്വദേശി യുവാവ് മരിച്ചു
5 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: കൊയിലാണ്ടി ബപ്പന്ങ്ങാട് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ആണ് മരിച്ചത്. വടക്കഞ്ചേരി വളപ്പില്‍പാടം പുഴക്കല്പറമ്പ് രാമസ്വാമിയുടെ മകന് മഹേഷ് ആണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസായിരുന്നു. മംഗള ലക്ഷദ്വീപ് എക്സ്പ്രസില്‍ നിന്നാണ് വീണത്.
പാലക്കാട് നെമ്മാറയില്‍ നിന്നും സഹോദരിയുടെ വീടായ കണ്ണൂര്‍ തളിപ്പറമ്പിലേക്ക് പോകുകയായിരുന്നു ഇവര്‍. ഇയാള്‍ക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നു. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനില്‍ നിന്നും കൊയിലാണ്ടി ബപ്പന്ങ്ങാട് ഭാഗത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.





