Kerala
നവംബറിലും കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും
5 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
നവംബറിലും കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. യൂണിറ്റിന് 10 പൈസയെന്ന നിലയില്‍ സര്‍ചാര്‍ജ് നിലനിര്‍ത്തുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.സെപ്റ്റംബറില്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിനിടെ ഉണ്ടായ 58.47 കോടിയുടെ അധിക ചെലവ് പരിഹരിക്കുന്നതിനായാണ് ഈ ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത്.
കഴിഞ്ഞ മാസവും അതേ നിരക്കില്‍ സര്‍ചാര്‍ജ് പിരിച്ചിരുന്നതായാണ് റിപോര്‍ട്ട്.
ആഗസ്റ്റ് മാസത്തില്‍ പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് ഒന്‍പത് പൈസയും ദ്വൈമാസ ബില്ലുകാര്‍ക്ക് എട്ട് പൈസയുമായിരുന്നു സര്‍ചാര്‍ജ് നിരക്ക്. എന്നാല്‍, വൈദ്യുതി വാങ്ങല്‍ ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് നവംബറിലും 10 പൈസ നിരക്കില്‍ സര്‍ചാര്‍ജ് തുടരാനാണ് കെഎസ്ഇബിയുടെ തീരുമാനം.





