Kerala
HomeNews

ജോലി വാഗ്ദാനം ചെയ്‌ത് തട്ടിപ്പ്; രണ്ട് യുവതികൾ അറസ്റ്റിൽ

7 Nov 20251 മിനിറ്റ് വായന
ജോലി വാഗ്ദാനം ചെയ്‌ത് തട്ടിപ്പ്; രണ്ട് യുവതികൾ അറസ്റ്റിൽ


തിരുവനന്തപുരം:കഴക്കൂട്ടത്ത് സർക്കാർ ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയ യുവതികൾ പിടിയിൽ. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് പിടിയിലായത്. കഴക്കൂട്ടം സ്വദേശിനിയുടെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. മലിനീകരണ നിയന്ത്രണ ബോർഡിലോ തത്തുല്യമായ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് 25 ലക്ഷം രൂപ തട്ടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക