Kerala
HomeNews

സ്വര്‍ണവില ഞെട്ടിച്ചു; ഇന്ന് വന്‍ കുതിപ്പ്, തിരിച്ചടിച്ചത് ഇന്ത്യന്‍ രൂപ, ഇന്നത്തെ പവന്‍-ഗ്രാം വില അറിയാം

22 Nov 20252 മിനിറ്റ് വായന
സ്വര്‍ണവില ഞെട്ടിച്ചു; ഇന്ന് വന്‍ കുതിപ്പ്, തിരിച്ചടിച്ചത് ഇന്ത്യന്‍ രൂപ, ഇന്നത്തെ പവന്‍-ഗ്രാം വില അറിയാം


കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. സമീപകാലത്ത് ഒറ്റയടിക്ക് ഇത്രയും രൂപ ഉയരുന്നത് ആദ്യമാണ്.ചില ദിവസങ്ങളില്‍ രണ്ട് സമയങ്ങളിലായി വില വലിയ തോതില്‍ കുതിച്ചിരുന്നു. പിന്നീട് നേരിയ ഇടിവ് വരികയും ചെയ്തു. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് വലിയ വില മാറ്റം സംഭവിച്ചിട്ടില്ല. എന്നിട്ടും കേരളത്തില്‍ വന്‍തോതില്‍ വര്‍ധിച്ചു.


സാധാരണ രാജ്യാന്തര വിപണിയില്‍ വില ഉയരുമ്ബോഴാണ് കേരളത്തിലും സ്വര്‍ണവില കൂടുക. എന്നാല്‍ ഇന്ന് രാജ്യാന്തര വിപണിയില്‍ വലിയ മാറ്റമില്ല. ഏറെ നാളായി 4000-4100 ഡോളറിന് ഇടയിലാണ് ഔണ്‍സ് വില. ഇന്നത്തെ വില 4065 ഡോളറാണ്. എന്നാല്‍ ഇന്ത്യയില്‍ വില കൂടാന്‍ കാരണം രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവാണ്. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം...


22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 170 രൂപയാണ് വര്‍ധിച്ചത്. പവന് 1360 രൂപയും. 18 കാരറ്റ് ഗ്രാമിന് 140 രൂപ വര്‍ധിച്ചു. 14 കാരറ്റ് ഗ്രാമിന് 110 രൂപ കൂടി. 9 കാരറ്റ് ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞു. ഡോളര്‍ മൂല്യം വര്‍ധിച്ചതാണ് ഇതിന് കാരണം. ഡോളര്‍ മൂല്യം വര്‍ധിക്കുമ്ബോള്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ രൂപ മൂല്യം ഇടിഞ്ഞതോടെ വില കൂടുകയാണ് ചെയ്തത്.



ഡോളര്‍ സൂചിക ഏറെ കാലത്തിന് ശേഷം 100.20 എന്ന നിരക്കിലെത്തി. ഇന്ത്യന്‍ രൂപ സര്‍വകാല വീഴ്ചയായ 89.64 എന്ന നിരക്കിലേക്ക് മൂക്കുകുത്തി. ഡോളര്‍ മൂല്യം കൂടുമ്ബോള്‍ യുവാന്‍, പൗണ്ട്, യൂറോ, യെന്‍ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ മൂല്യം ഇടിയും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയുകയും ചെയ്യും. എന്നാല്‍ സമാനമായ തോതില്‍ ഇന്ത്യന്‍ രൂപയും ഇടിഞ്ഞതോടെയാണ് ഇന്ത്യയില്‍ വില കൂടാന്‍ കാരണം. ഇന്ത്യന്‍ രൂപ മൂല്യം വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയും.


കേരളത്തില്‍ ഇന്ന് ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന്റെ വില


22 കാരറ്റ്-92280 രൂപ


18 കാരറ്റ്- 75920 രൂപ


14 കാരറ്റ്- 59120 രൂപ


9 കാരറ്റ്- 38160 രൂപ


കേരളത്തില്‍ ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില


22 കാരറ്റ്-11535 രൂപ


18 കാരറ്റ്- 9490 രൂപ


14 കാരറ്റ്- 7390 രൂപ


9 കാരറ്റ്- 4770 രൂപ


വെള്ളിയുടെ ഗ്രാം വില 163 രൂപ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക