Kerala
സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിവ്
14 Nov 20251 മിനിറ്റ് വായന
.jpg)
സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിവ്. ഗ്രാം വില 75 രൂപ കുറഞ്ഞ് 11,645 രൂപയും പവൻ വില 600 രൂപ കുറഞ്ഞ് 93,160 രൂപയിലേക്കുമെത്തി.ഇതോടെ കേരളത്തിൽ ഇന്ന് പവൻ വിലയിൽ 1,160 രൂപയുടെ കുറവ് രേഖപ്പെടുത്തി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്ന് രാവിലെ കേരളത്തിൽ വ്യാപാരം തുടങ്ങിയത് ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയിലും പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയിലുമായിരുന്നു.
18 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,580 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,460 രൂപയും ഒമ്ബത് കാരറ്റിന് ഗ്രാമിന് 4,815 രൂപയുമാണ് വില.
രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും പ്രതിഫലിച്ചത്. രാവിലെ 4,211 ഡോളർ വരെയെത്തിയ രാജ്യന്തര വില പിന്നീട് 4,174 ഡോളർ നിലവാരത്തിലെത്തിയതാണ് ഉച്ചയ്ക്ക് ശേഷം വില കുറയ്ക്കാൻ കാരണമായത്.





