Kerala
HomeNews

ശരവേഗത്തില്‍ തിരികെ കയറി സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

19 Nov 20251 മിനിറ്റ് വായന
ശരവേഗത്തില്‍ തിരികെ കയറി സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

 


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഗ്രാമിന് 110 രൂപ വീതമാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപയുടെ വര്‍ധനയും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 11445 രൂപയും നല്‍കേണ്ടി വരും. 


ഇന്നലെ 1280 രൂപ കുറഞ്ഞ സ്വര്‍ണവിലയാണ് ഏകദേശം അതിനോടടുത്ത് തിരികെ കയറിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 9415 രൂപയായി. പവന്റെ വില 75320 രൂപയും ആയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിന്റെ വില കൂടിയും കുറഞ്ഞുമാണ്. 


ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക