Kerala
സ്വർണവില കുറഞ്ഞു, പവന്റെ വില നോക്കാം ...
12 Nov 20251 മിനിറ്റ് വായന

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 92,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ്റെ വില. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
11,505 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ ഒറ്റയടിയ്ക്ക് വർധിച്ചത് 1800 രൂപയാണ്. എന്നാൽ ഉച്ചയ്ക്ക് 320 രൂപ കുറഞ്ഞിരുന്നു. നവംബറിന്റെ തുടക്കത്തിൽ 90,200 രൂപയായിരുന്നു സ്വർണവില.
അഞ്ചിന് 89,080 രൂപയായി താഴ്ന്നു.
പിന്നീട് 89,000നും 90,000നും ഇടയിൽ ചാഞ്ചാടി നിൽക്കുകയായിരുന്നു സ്വർണവില. ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സർവകാല റെക്കോർഡ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.





