Kerala
HomeNews

ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

13 Nov 20251 മിനിറ്റ് വായന
 ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 1680 രൂപ വര്‍ധിച്ച് 93,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,715 രൂപ നല്‍കണം. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 92,040 രൂപ നല്‍കണം. 24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 12,780 രൂപ നല്‍കണം. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 9585 രൂപയാണ് വില.

സ്വര്‍ണവില വീണ്ടും വര്‍ധനവിൻ്റെ പാതയിലാണ്. ഇത്തവണ ലക്ഷത്തിലെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ മാസം ഒരു ലക്ഷം എത്തുമെന്ന് പ്രതീക്ഷിച്ച സ്വര്‍ണവില കുറഞ്ഞ് 90,000ത്തിനും 89,000ത്തിനും ഇടയില്‍ നിന്ന് കറങ്ങുന്ന സാഹചര്യമായിരിന്നു ഉണ്ടായത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക