Kerala
സ്വർണ വിലയിൽ ഇന്ന് ഇടിവ്; പവന് 400 രൂപ കുറഞ്ഞു
7 Nov 20251 മിനിറ്റ് വായന

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപയാണ് താഴ്ന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 89,480 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 11, 185 രൂപ.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തുടർച്ചയായ ദിവസങ്ങളിൽ വില കൂടിയും കുറഞ്ഞും തുടരുന്ന ട്രെൻഡാണ് വിപണിയിൽ കാണുന്നത്. ഈ മാസം നാലിന് പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വർണവില 90,000ൽ താഴെയെത്തിയത്. പത്തുദിവസത്തിനിടെ 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബർ 30 മുതൽ വീണ്ടും വില ഉയർന്ന് 90,000ന് മുകളിൽ എത്തിയിരുന്നു. പിന്നീട് വില വീണ്ടും താഴുകയായിരുന്നു.
ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സർവകാല റെക്കോർഡ്. അമേരിക്കയിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്.





