Kerala
ഇന്നും വീണു ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം? കേരളത്തിൽ പവന്റെ വില അറിയാം
17 Nov 20251 മിനിറ്റ് വായന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 92,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91640 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വെള്ളിയാഴ്ച രണ്ട് തവണയായി പവന് 1,160 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച, 1,440 രൂപ കൂടി കുറഞ്ഞതോടെ സ്വർണവില 92,000 ത്തിന് താഴെയെത്തി. ഇന്ന് 80 രൂപ കുറഞ്ഞതോടെ കഴിഞ്ഞ നാല് ദിവസംകൊണ്ട് പവന് കുറഞ്ഞത് 2680 രൂപയാണ്. ആഗോള വിപണികളിലെ ഇടിവിന്റെ തുടർച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. ആഭ്യന്തര സ്വർണ്ണ വിലയിലുണ്ടായ ഇടിവിന് പ്രധാന കാരണം ആഗോള സൂചനകൾ ദുർബലമായതാണ്.





