Kerala
HomeNews

വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി

19 Nov 20251 മിനിറ്റ് വായന
വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി

 


കൽപ്പറ്റ: വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി. കണ്ണിൽ ചെള്ള് പോയത് എടുക്കാനായി ആശുപത്രിയിൽ എത്തിയതായിരുന്നു കുട്ടി. ചികിത്സയ്ക്കിടെ ഡോക്ടർ പ്രഭാകർ കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

കൽപ്പറ്റ അഹല്യ കണ്ണാശുപത്രിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. വിഷയത്തിൽ കുടുംബം ചൈൽഡ് ലൈനിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ചതെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ. ഡോക്ടറും പൊലീസിൽ പരാതി നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക