Kerala
HomeNews

കാഞ്ഞങ്ങാട് കടപ്പുറത്ത് മത്തിചാകര, വാരിക്കൂട്ടി നാട്ടുകാർ

6 Nov 20251 മിനിറ്റ് വായന
കാഞ്ഞങ്ങാട് കടപ്പുറത്ത് മത്തിചാകര, വാരിക്കൂട്ടി നാട്ടുകാർ

 


കാഞ്ഞങ്ങാട് ( കാസർഗോഡ് ) :  കാഞ്ഞങ്ങാട് കടപ്പുറത്ത് മത്തി കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. അജാനൂർ വായനശാലാ മുക്ക് മുതൽ പുഞ്ചാവി കടപ്പുറം വരെയുള്ള ഭാഗങ്ങളിലാണ് മത്തി കരയ്ക്കടിഞ്ഞത്.

ബല്ലാക്കടപ്പുറം, മീനാപ്പീസ്, പുതിയവളപ്പ് കടപ്പുറം എന്നീവിടങ്ങളിലെല്ലാം മത്തി കരയ്ക്കടിഞ്ഞു. വിവരമറിഞ്ഞ് കാഞ്ഞങ്ങാടിന്റെ പടിഞ്ഞാറൻ ഗ്രാമങ്ങളിൽ താമസിക്കുന്നവർ കൂട്ടത്തോടെയെത്തി മത്തി പെറുക്കിയെടുത്തു. ഏതാനും ദിവസം മുൻപ് അജാനൂർ കടപ്പുറത്തും സമാന രീതിയിൽ മത്തി കരയ്ക്കടിഞ്ഞിരുന്നു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക