Kerala
HomeNews

ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയ കുട്ടി പുഴയിൽ മുങ്ങി മരിച്ചു

1 Nov 20251 മിനിറ്റ് വായന
ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയ കുട്ടി പുഴയിൽ മുങ്ങി മരിച്ചു


വയനാട്ടിൽ ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയ കുട്ടി പുഴയിൽ മുങ്ങി മരിച്ചു. മേപ്പാടി പാലവയൽ അനിൽ-രമ്യ ദമ്പതികളുടെ മകൻ ആര്യദേവ് (14) ആണ് പൊഴുതന പെരുങ്കോട മുത്താറിക്കുന്ന് ഭാഗത്തെ പുഴയിൽ അപകടത്തിൽപ്പെട്ടത്.


ആദ്യം വിവരമറിഞ്ഞെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി വൈത്തിരിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഒരു മണിക്കൂറിലധികം നേരം കുഞ്ഞിനായി തിരച്ചിൽ നടത്തിയതിന് ശേഷമാണ് ആര്യദേവിനെ കണ്ടെത്തിയത്.

മേപ്പാടി സർക്കാർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ബന്ധുവീട്ടിലേക്ക് എത്തിയ കുട്ടി കുളിക്കാനായി പുഴയിലിറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വിവരം. മൃതദേഹം വൈത്തിരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക