Kerala
തെരുവിൽ കിടന്നുറങ്ങിയയാളുടെ പോക്കറ്റടിക്കാൻ ശ്രമം; എതിർത്തതോടെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം, ഗുരുതരാവസ്ഥയിൽ
17 Nov 20251 മിനിറ്റ് വായന

കൊച്ചി:കടവരാന്തയിൽ തെരുവിൽ കിടന്നുറങ്ങിയ ആളെ തീക്കൊളുത്തി കൊല്ലാൻ ശ്രമം. കൊച്ചി സ്വദേശി ആൻ്റപ്പനാണ് പിറവം സ്വദേശി ജോസഫിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പെട്രോൾ ശരീരത്തിലൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
50 ശതമാനത്തിലേറെ പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇരുവരും തെരുവിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ ജോസഫിൻ്റെ പോക്കറ്റിൽ നിന്ന് പണം കവരാൻ ആന്റപ്പൻ ശ്രമിക്കുകയായിരുന്നു.
ഇത് ജോസഫ് ചോദ്യം ചെയ്യുകയും തർക്കമുണ്ടാകുകയുമായിരുന്നു. പിന്നാലെ പെട്രോളുമായി വന്ന് ആൻ്റപ്പൻ ജോസഫിനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞ ആന്റപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു.





