Kerala
കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി, കേസെടുത്ത് പൊലീസ്
14 Nov 20251 മിനിറ്റ് വായന

കാസർകോട്:വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കേരള - കർണാടക അതിർത്തിക്ക് ചേർന്ന് ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത് .
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ദക്ഷിണ കന്നഡ ജില്ലയിലെ കുംപള സ്വദേശിയായ ദയാനന്ദ് (60) ആണ് മരിച്ചത്. കുംപള ബൈപ്പാസിൽ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. തെരുവുനായ കടിച്ചുകൊന്നതാണെന്നാണ് സംശയം.
കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഇദ്ദേഹത്തെ തെരുവുനായകൾ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസിൻ്റെ നിഗമനം. ഇന്ന് രാവിലെയാണ് സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.





