Kerala
HomeNews

ടറസിന്റെ ഗോവണിയിൽ നിന്ന് വീണ് വയോധികൻ മരിച്ചു

25 Nov 20251 മിനിറ്റ് വായന
ടറസിന്റെ ഗോവണിയിൽ നിന്ന് വീണ് വയോധികൻ മരിച്ചു

 


മുരിങ്ങത്തേരിയിൽ വീടിൻ്റെ ടറസിൻ്റെ ഗോവണിയിൽ നിന്ന് വീണ് വയോധികൻ മരിച്ചു. കാങ്കലാത്ത് വീട്ടിൽ ചന്ദ്രൻ (65) ആണ് മരിച്ചത്.ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ടറസിൽ നിന്ന് കൈവരിയില്ലാത്ത ഗോവണിയിലൂടെ ഇറങ്ങുന്നതിനിടയിൽ താഴെയ്ക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു.


അപസ്മാര രോഗിയാണ് ചന്ദ്രൻ, സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ചന്ദ്രനും ഭാര്യ ജയയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ജയ രാവിലെ ജോലിക്ക് പോയതായിരുന്നു. ചന്ദ്രൻ രാവിലെ ടറസിന് മുകളിൽ നിൽക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. നാട്ടുകാരാണ് താഴെ വീണ് മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എരുമപ്പെട്ടി പോലിസ് മേൽനടപടികൾ സ്വീകരിച്ചു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക