Kerala
HomeNews

കൈയിൽ എത്തുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ

17 Nov 20251 മിനിറ്റ് വായന
കൈയിൽ എത്തുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ





തിരുവനന്തപുരം:സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ വ്യാഴാഴ്‌ച മുതൽ വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും തീർത്തു.

ഇതിനായി 1864 കോടി രൂപ ഒക്ടോബർ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കൾ. കഴിഞ്ഞ മാർച്ച് മുതൽ അതത് മാസം പെൻഷൻ വിതരണം ചെയ്യുന്നുണ്ട്. ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വർധിച്ചതിനാൽ 1050 കോടി രൂപ വേണം.

ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തും. ഒമ്ബതര വർഷത്തെ എൽഡിഎഫ് ഭരണത്തിൽ 80, 671 കോടി രൂപയാണ് സർക്കാർ പെൻഷനുവേണ്ടി അനുവദിച്ചത്.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക