Kerala
കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വാഹനത്തിനടിൽപ്പെട്ട സ്ത്രീ മരിച്ചു
17 Nov 20251 മിനിറ്റ് വായന

വൈക്കത്ത് കണ്ടെയ്‌നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് ശ്രീനാരായണ വിലാസം ഉഴുത്തേൽ പ്രമോദിൻ്റെ ഭാര്യ ആശയാണ് മരിച്ചത്. വൈക്കം-തലയോലപ്പറമ്പ് റോഡിൽ ചാലപ്പറമ്പിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-നായിരു അപകടം. ആശയുടെ ഒപ്പമുണ്ടായിരുന്ന പ്രമോദിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടെയ്‌നറിന്റെ അടിയിൽപ്പെട്ട ആശ തൽക്ഷണം മരിച്ചു. വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





