Kerala
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
6 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാസര്‍കോട് കുമ്ബളയില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് – റംസീന ദമ്ബതികളുടെ മകള്‍ റിസ്വാന ആണ് മരിച്ചത്. 15 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത്. റിസ്വാനയും കൂട്ടുകാരിയും ചേര്‍ന്ന് സ്കൂട്ടറില്‍ ട്യൂഷന് പോകുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന് രക്ഷിക്കാനായില്ല.





