Kerala
HomeNews

ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തയ്യൽത്തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം

22 Nov 20251 മിനിറ്റ് വായന
ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തയ്യൽത്തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം


തയ്യൽത്തൊഴിലാളിയായ സ്ത്രീ തയ്യൽക്കടയിലെ ഇസ്തിരിപ്പെട്ടിയിൽനിന്നു വൈദ്യുതാഘാതമേറ്റു മരിച്ചു. വിതുര കോട്ടിയത്തറ മിത്രാനഗർ കിഷോർഭവനിൽ വിമല(57)യാണ് മരിച്ചത്. ശിവൻകോവിൽ ജങ്ഷനിലെ വിമലയുടെ തയ്യൽക്കടയിൽവെച്ച് വെള്ളിയാഴ്ച‌ വൈകീട്ട് നാലു പത്തോടെയായിരുന്നു സംഭവം.

ഇസ്തിരിപ്പെട്ടി സ്വിച്ച് ബോർഡിൽ കണക്ട് ചെയ്യാൻ ശ്രമിക്കവേ വൈദ്യുതാഘാതമേറ്റാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. നിലവിളികേട്ട് ഓടിയെത്തിയപ്പോൾ ഇവർ നിലത്തു കിടക്കുകയായിരുന്നെന്ന് സമീപത്തെ കടക്കാർ പറഞ്ഞു. പ്രഥമശുശ്രൂഷ നൽകിയശേഷം ഉടൻതന്നെ ഇവരെ വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക