Kerala
55കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ
25 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തൃശ്ശൂർ:എടത്തിരുത്തിയിൽ ഗൃഹനാഥനെ വീട്ടുപറമ്ബിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് മാത്യൂസ് (55) ആണ്.ഇന്ന് രാവിലെ ആറരയോടെയാണ് മാത്യൂസ് കുളത്തിൽ വീണുകിടക്കുന്നത് വീട്ടുകാർ കണ്ടത്. ഉടൻതന്നെ കരാഞ്ചിറ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മരിച്ച മാത്യൂസിൻ്റെ കൈ രണ്ടും തുണികൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തിൽ സംഭവം ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കയ്‌പമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.





