Kerala
HomeNews

വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ, അതിക്രമം സ്വന്തം വീട്ടിലെത്തിയപ്പോൾ

19 Oct 20251 മിനിറ്റ് വായന
വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ, അതിക്രമം സ്വന്തം വീട്ടിലെത്തിയപ്പോൾ


കാസർഗോഡ് ചന്ദേരയിൽ വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച് പിതാവ്. യുവതിയുടെ പരാതിയിൽ 62 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു‌. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോൾ ആയിരുന്നു അതിക്രമം. ഇന്നലെയാണ് യുവതി പൊലീസിനെ സമീപിച്ചത്.


യുവതി സ്വമേധയാ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് യുവതിയെ കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽ എത്തിച്ച് കൗൺസിലിങ്ങിന് വിധേയയാക്കി. പിതാവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക