Kerala
HomeNews

കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു

27 Oct 20251 മിനിറ്റ് വായന
കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ കുത്തിക്കൊന്നു


കരമനയിൽ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക വിവരം.ഞായറാഴ്‌ച രാത്രി പത്തോടെയാണ് കരമന ഇടഗ്രാമത്തിലെ ടാവുമുക്കിൽ കൊലപാതകം നടന്നത്.


കഴുത്തിനോടു ചേർന്നാണ് കുത്തേറ്റിട്ടുള്ളത്.രണ്ട് യുവാക്കൾക്കാണ് കുത്തേറ്റത്. സംഭവത്തിൽ അജീഷ് എന്നയാളെയും രണ്ട് സുഹൃത്തുക്കളെയുമാണ് കരമന പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുത്തേറ്റവരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.


സംഭവത്തിലെ മുഖ്യപ്രതി അജീഷാണ്. അജീഷ് ഒരു ബന്ധുവിനൊപ്പമാണ് കരമന സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്നത്. ഇവിടെ കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് വാക്കുതർക്കമുണ്ടാകുകയും കുത്തേറ്റ് ഒരാൾ മരിക്കുകയും ചെയ്തത്. സംഭവത്തിൽ കാര്യങ്ങൾ കൂടുതൽ വ്യക്തതക്കായി അജീഷിനെ ചോദ്യം ചെയ്‌ത്‌ വരികയാണെന്നും കരമന പൊലീസ് അറിയിച്ചു.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക