Kerala
കാസർകോട് സീതാംഗോളിയിൽ യുവാവിന് കുത്തേറ്റു
7 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാസർകോട് : കാസർകോട് സീതാംഗോളിയിൽ യുവാവിന് കുത്തേറ്റു. ബദിയടുക്ക സ്വദേശി അനിൽകുമാർ (36) നാണ് കുത്തേറ്റത്. മദ്യ ലഹരിയിലാണ് പ്രതികൾ യുവാവിനെ ആക്രമിച്ചത്. സംഭവത്തിൽ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. യുവാവിനെ ടൗണിലേക്ക് വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. യുവാവിൻ്റെ കഴുത്തിനാണ് കുത്തേറ്റത്. യുവാവിൻ്റെ നില ഗുരുതരമല്ല. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.





