Kerala
മരം വെട്ടുന്നതിനിടയിൽ തടി ദേഹത്തേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
17 Oct 20251 മിനിറ്റ് വായന

മരം വെട്ടുന്നതിനിടയിൽ തടി വീണു തൊഴിലാളി മരിച്ചു. ആലപ്പുഴയിലെ കാർത്തികപ്പള്ളി സ്വദേശി കെ സന്തോഷ് (52) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിൽ മരം മുറിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മുറിച്ച മരം വലിച്ചു താഴെയിട്ടപ്പോൾ ദേഹത്തേക്ക് വീഴുകയായിരുന്നു. കാൽ മണ്ണിൽ പതഞ്ഞതിനാൽ സന്തോഷിന് ഓടി മാറാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ലക്ഷ്‌മിക്കുട്ടി. ഭാര്യ : ബിന്ദു, മക്കൾ: സന്ദീപ്, അപർണ.





