Kerala
ടെക്സ്റ്റൈൽസിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്ന് വയസുകാരൻ; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാസേന
20 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോഴിക്കോട് : കോഴിക്കോട് വടകര 'എസ്പാൻഷെ' ഷോറൂമിന്‍റെ ഡ്രസിംഗ് റൂമിൽ കുടുങ്ങി മൂന്നുവയസുകാരൻ. ഇന്നലെ രാത്രി 9.00 മണിയോടെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ മംഗലാട് സ്വദേശിയായ മൂന്നുവയസുകാരനാണ് അബദ്ധത്തിൽ ഡ്രസിംഗ് റൂമിൽ കുടുങ്ങിയത്.
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ ദീപക്കിന്‍റെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ ഫോഴ്സ് വാതിൽ തകർക്കുന്ന സംവിധാനം ഉപയോഗിച്ച് വാതിൽ ബലമായി തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തി.ഫയർ & റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ) കെ സന്തോഷ്, ഫയർ & റെസ്ക്യൂ ഓഫീസർ എം എം റിജീഷ് കുമാർ, സി കെ അർജ്ജുൻ, പി എം ഷഹീർ, പി എം ബബീഷ് ഹോം ഗാർഡ് ആർ. രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.





