Kerala
സ്‌കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്മാനം
7 Oct 20251 മിനിറ്റ് വായന

സംസ്ഥാന സ്കൂൾ ഒളിമ്പിക്‌സിലെ വിജയികൾക്ക് ഇനി സ്വർണ കപ്പ്. സംസ്ഥാന സ്കൂൾ കലോൽസവത്തിൻറ മാതൃകയിൽ കായിക പ്രതിഭകൾക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഏറ്റവും കൂടുതൽ പോയിൻറ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117. 5 പവനുള്ള കപ്പ് നൽകും. ശാസ്ത്രമേളക്ക് ഒരു കിലോ തൂക്കമുള്ള സ്വർണ കപ്പ് നൽകാനായി സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ധനശേഖരണം നടത്തിയിരുന്നു.
എന്നാൽ കപ്പ് നിർമ്മിച്ചില്ല. ഈ പണവും കായികമേളക്കുള്ള സ്പോൺസർഷിപ്പ് പണവും ഉപയോഗിച്ച് കപ്പ് നിർമ്മിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. തിരുവനന്തപുരത്ത് വച്ചാണ് ഈ വർഷത്തെ സ്‌കൂൾ ഒളിമ്പിക്‌്.





