Kerala
ഹൃദയമിടിപ്പ് കൂടുന്നു ....തലകറങ്ങുന്നു ...; സ്വർണവില 90,000 ത്തിന് മുകളിൽ !
8 Oct 20251 മിനിറ്റ് വായന

ആശങ്കകൂടുന്നു.... സംസ്ഥാനത്ത് സ്വർണവില പവന് 90,000 രൂപ കടന്നു. പവൻ വില മുൻകാല റെക്കോർഡുകൾ ഭേദിച്ചുകൊണ്ടാണ് ഒരു ലക്ഷം രൂപയുടെ തൊട്ടടുത്ത് എത്തിനിൽക്കുന്നത്. ഇന്ന് പവന് 90,320 രൂപ എന്ന നിരക്കിലാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഒറ്റദിവസം കൊണ്ട് ഒരു പവന് 840 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,290 രൂപയും നൽകേണ്ടി വരും. ഗ്രാമിന് 105 രൂപയാണ് ഇന്ന് വർധിച്ചത്. ഈ മാസം ഇതുവരെ മാത്രം ഒരു പവൻ സ്വർണത്തിന് കൂടിയത് 3320 രൂപയാണ്.
സെപ്റ്റംബർ 9 നാണ് സ്വർണവില ആദ്യമായി 80,000 പിന്നിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്ന കാഴ്‌ചയാണ് ദൃശ്യമായത്.





