Kerala
സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ, പവന് ഒറ്റയടിക്ക് കൂടിയത് 2,840 രൂപ!
17 Oct 20251 മിനിറ്റ് വായന

സംസ്ഥാനത്ത് സ്വർണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ . ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 2,840 രൂപയാണ്. ഇതോടെ പവന് 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12170 രൂപയായി. ഈ മാസം 17 ദിവസത്തിൽ ഒരു പവന് കൂടിയത് 10360 രൂപയാണ്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.
ഇന്നലെ ഒരു പവന് 94,920 രൂപയാായിരുന്നു. ഈ മാസം 8 നാണ് സ്വർണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വർണവിലയാണ് ഇന്ന് രാവിലെ വൻകുതിപ്പ് നടത്തിയത് സെപ്റ്റംബർ 9 നാണ് സ്വർണവില ആദ്യമായി 80000 പിന്നിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്ന കാഴ്‌ചയാണ് ദൃശ്യമായത്.





