Kerala
സ്വർണം മോഷ്ടിച്ചുവെന്നാരോപിച്ച് മർദ്ദനം; അമ്പതുവയസ്സുകാരൻ്റെ മരണം ആൾക്കൂട്ടകൊലപാതകം; ഒരാൾ അറസ്റ്റിൽ, ഏഴ് പേർക്കെതിരെ കേസ്
9 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കായംകുളത്ത് അമ്പതുവയസ്സുകാരന്റെ മരണം ആൾക്കൂട്ടകൊലപാതകം. ചേരാവള്ളി കുന്നത്ത് കോയിക്കൽ കിഴക്ക് സജി എന്ന ഷിബുവിൻ്റെ മരണത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തു.
രതീഷ്, ശ്രീശാന്ത്, കനി, വിഷ്, ചിഞ്ചു, ശ്രീനാഥ്, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാണ് കേസ്. വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിൻ്റെ അമ്മ കനി പൊലീസ് കസ്റ്റഡിയിലാണ്. കായംകുളം പൊലീസാണ് കേസെടുത്തത്.
കൊല്ലണമെന്ന ഉദ്യേശത്തോടെ പ്രതികൾ മർദ്ദിച്ചെന്നാണ് എഫ്ആറിലുള്ളത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വിഷ്‌വിൻ മകളുടെ സ്വർണം സജി മോഷ്ടിച്ചുവെന്നാരോപിച്ചാണ് മർദ്ദനം. ഇതിന്റെ പേരിൽ ഇന്നലെ രാത്രി സജിയുടെ വീട്ടിലെത്തി സംഘം ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ആഘാതത്തിൽ കുഴഞ്ഞുവീണ സജി പിന്നീട് മരിച്ചു. സജി ഹൃദ്രോഗി ആയിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്.





