Kerala
HomeNews

ഭർത്താവ് ജോലിക്ക് പോയതിന് പിന്നലെ വീട്ടിൽ നിന്ന് തീ, അയൽവാസികൾ എത്തിയപ്പോ കണ്ടത് യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ

4 Oct 20251 മിനിറ്റ് വായന
ഭർത്താവ് ജോലിക്ക് പോയതിന് പിന്നലെ വീട്ടിൽ നിന്ന് തീ, അയൽവാസികൾ എത്തിയപ്പോ കണ്ടത് യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ

 


കോട്ടയം: കോട്ടയം സ്വദേശിയുടെ ഭാര്യയെ തമിഴ്നാട് വാൽപ്പാറയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടിആര്‍ എസ്റ്റേറ്റിലെ മാനേജരും കോട്ടയം സ്വദേശിയുമായ ഗ്രീസിന്റെ ഭാര്യ ഇന്ദുമതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസായിരുന്നു. എസ്റ്റേറ്റിലെ വീട്ടിൽ ഇന്ന് രാവിലെ 7.45 നാണ് സംഭവം. ഗ്രീസ് എസ്റ്റേറ്റിലേക്ക് പോയതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട അയൽവാസികൾ എത്തിയപ്പോഴേക്കും ഇന്ദുമതി മരിച്ചിരുന്നു. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വാൽപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക