Kerala
HomeNews

‘എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തം ഇല്ല’: നഴ്സിങ് വിദ്യാർഥിനി മഹിമയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

16 Oct 20251 മിനിറ്റ് വായന
 ‘എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തം ഇല്ല’: നഴ്സിങ് വിദ്യാർഥിനി മഹിമയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി



കാസർഗോഡ് :  കുറ്റിക്കോൽ ബേത്തൂർ പാറയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ‘എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തം ഇല്ല’ എന്നെഴുതിയ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്. ബേത്തൂർ പാറയിലെ പരേതനായ ബാബുവിന്റെ മകൾ മഹിമയാണ് (20) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ മഹിമയെ കണ്ടെത്തിയത്. ഉടൻ തന്നെ അമ്മയും സഹോദരനും ചേർന്ന് ചെർക്കളയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ഇവർ സഞ്ചരിച്ച കാർ പടിമരുതിൽ എത്തിയപ്പോൾ മറിഞ്ഞു.

തുടർന്ന് നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. അമ്മ വനജയ്ക്കും സഹോദരൻ മഹേഷിനും കാർ അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ല. കാസർകോട്ടെ സ്വകാര്യ സ്ഥാപനത്തിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു മഹിമ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക