Kerala
HomeNews

കോഴിക്കോട് സ്വദേശിനി ഭർതൃവീട്ടിൽ മരിച്ചനിലയിൽ, ഉമ്മയുടെ ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന് മകൾ; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

10 Oct 20251 മിനിറ്റ് വായന
കോഴിക്കോട് സ്വദേശിനി ഭർതൃവീട്ടിൽ മരിച്ചനിലയിൽ, ഉമ്മയുടെ ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്യിപ്പിച്ചെന്ന് മകൾ; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

 


കോഴിക്കോട്:യുവതി ഭർതൃവീട്ടിൽ ആത്മഹത്യചെയ്തതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം. കാരശ്ശേരി കൂമ്പാറ നെടുങ്ങോട് റംഷിദിന്റെ ഭാര്യ ഷഹർബാൻ (28) ആണ് മരിച്ചത്. മാതാവ് കാരമൂല ഇളയിടത്ത് സൈദത്തുന്നിസ മകളുടെ മരണത്തിൽ സംശയമുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്‌പിക്ക് പരാതിനൽകി.

രണ്ടുകുട്ടികളുടെ മാതാവായ ഷഹർബാനെ കഴിഞ്ഞ ഞായറാഴ്ചയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കട്ടിലിൽ മുട്ടുകുത്തിനിൽക്കുന്ന നിലയിലായിരുന്നു മകളെ കണ്ടതെന്നാണ് അറിയാൻ സാധിച്ചതെന്നും മകളുടെ ഫോണിലെ മെസേജുകൾ വീട്ടുകാർ തന്നെക്കൊണ്ട് ഡിലീറ്റ് ചെയ്യിച്ചതായി ഷഹർബാന്റെ മകൾ പറഞ്ഞറിഞ്ഞതായും പരാതിയിൽ പറയുന്നു.

ഭർത്താവ് ഉപദ്രവിക്കുകയും വീട്ടുകാർ മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നും 14 പവൻ സ്വർണവും മഹറും വീട്ടുകാർ എടുത്തത് തിരിച്ചുനൽകിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. അന്വേഷണം നടത്തി മകളെ ആത്മഹത്യക്ക്‌ പ്രേരിപ്പിച്ചവരെ കണ്ടെത്തി കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക