Kerala
വീട്ടിൽ സൂക്ഷിച്ച ഏഴ് പവനും റാഡോ വാച്ചും പണവും കവർന്നു
2 Oct 20251 മിനിറ്റ് വായന

കാഞ്ഞങ്ങാട്: വീട്ടിൽ സൂക്ഷിച്ച ഏഴ്‌പവൻ്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ റാഡോ വാച്ചും 5000 രൂപയും മോഷണം പോയെന്ന പരാതിയിൽ ഹൊസ്‌ദുർഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് വടകര മുക്കിലെ റഹ്മത്ത് മൻസിലിലെ കെ.റജിലയുടെ പരാതിയിലാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂലായ് 24നും 27നു മിടയിൽ പരാതിക്കാരിയുടെ ഉമ്മയുടെ പടന്നക്കാട്ടെ വീട്ടിലെ മേശയിൽ സൂക്ഷിച്ച സ്വർണ്ണവും റാമഡാ വാച്ചും പണവുമാണ് മോഷണം പോയത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാഞ്ഞിരപൊയിലിലെ സുഹറ, അബ്‌ദുൾ ലത്തീഫ് എന്നിവർ മോഷ്‌ടിച്ചതായി സംശയിക്കുന്നുവെന്ന് ഹൊസ്‌ദുർഗ് പോലീസിൽ നൽകിയപരാതിയിൽ പറയുന്നു.





