Kerala
HomeNews

ലോറിയിടിച്ച് വീണു, ചക്രങ്ങൾ കയറിയിറങ്ങി; വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

19 Oct 20251 മിനിറ്റ് വായന
ലോറിയിടിച്ച് വീണു, ചക്രങ്ങൾ കയറിയിറങ്ങി; വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

 




ഒറ്റപ്പാലം കാഞ്ഞിരക്കടവിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. നെല്ലിക്കുറിശ്ശി മുളഞ്ഞൂർ സ്വദേശി വന്ദന(35)യാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ 11.40-ഓടെയായിരുന്നു അപകടം. സ്‌ട്ടറും ലോറിയും ഒരേദിശയിൽ പോവുകയായിരുന്നു. ഇതിനിടെ ലോറി സ്കൂട്ടറിനെ മറികടക്കാൻശ്രമിച്ചു.


എന്നാൽ, എതിർദിശയിൽനിന്ന് കാർ വന്നതോടെ ലോറി വീണ്ടും ഇടതുഭാഗത്തേക്ക് തിരിച്ചു. ഇതിനിടെയാണ് സ്‌കൂട്ടറിലിടിച്ചത്. ലോറിയിടിച്ചതോടെ സ്കൂ‌ട്ടർ ഓടിച്ചിരുന്ന വന്ദന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ലോറിയുടെ പിൻചക്രങ്ങൾ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക