Kerala
റേഷൻ കടകൾ ഇനി തുറക്കുക രാവിലെ ഒൻപതിന്
5 Oct 20251 മിനിറ്റ് വായന

തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻകടകളുടെ പ്രവർത്തന സമയം മാറുന്നു. നിലവിലെ ആകെ പ്രവർത്തനസമയത്തിൽ ഒരു മണിക്കൂർ കുറവു വരും. ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് കടകൾ തുറക്കുക. സാധാരണ പോലെ ഉച്ചയ്ക്ക് 12ന് അടയ്ക്കും. തുടർന്ന് നിലവിലെ പോലെ വൈകിട്ട് നാല് മുതൽ ഏഴ് വരെയും പ്രവർത്തിക്കും.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇതു സംബന്ധിച്ചഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ നേരത്തേസർക്കാർഅംഗീകരിച്ചിരുന്നു. പുതിയ സമയക്രമം എന്നു മുതൽ നടപ്പിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.രാവിലെ എട്ടിന് കടകൾ തുറക്കുന്നതു കൊണ്ടു പ്രത്യേക പ്രയോജനമില്ലെന്ന വ്യാപാരികളുടെ കൂടി ആവശ്യംകണക്കിലെടുത്താണ് ഇപ്പോഴത്തെ മാറ്റം.
ഇതുമായി ബന്ധപ്പെട്ട്, റേഷൻ കടകളുടെ പ്രവർത്തനം സംബന്ധിച്ച കേരള റേഷൻ കൺട്രോൾ ഓർഡർ 2021ൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചു.





