Kerala
HomeNews

ഇരട്ട ന്യൂനമർദം....! പേമാരിക്ക് സാധ്യത; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പ്

19 Oct 20251 മിനിറ്റ് വായന
ഇരട്ട ന്യൂനമർദം....! പേമാരിക്ക് സാധ്യത; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പ്


തിരുവനന്തപുരം:അറബിക്കടലിൽ കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദവും കാരണം കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ അതിശക്തമാകും. കേരളത്തിൽ പലയിടത്തും മിന്നൽപ്രളയങ്ങൾക്കും സാധ്യതയുണ്ട്.


മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും ഞായറാഴ്ച തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പു നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ മഞ്ഞമുന്നറിയിപ്പാണ്. 20-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഞ്ഞ മുന്നറിയിപ്പാണ്.20, 21 തീയതികളിൽ പലജില്ലകളിലും മഞ്ഞമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


എന്നാൽ, ഇതിലും കടുത്തമുന്നറിയിപ്പുകൾ നൽകേണ്ട സാഹചര്യമുണ്ടാകാം.ഒക്ടോബർ അവസാനംവരെ മഴ തുടരാനാണ് സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക