Kerala
HomeNews

ഇന്നും ശക്തമായ മഴ തുടരും; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ യെല്ലോ അലർട്ട്

26 Oct 20251 മിനിറ്റ് വായന
ഇന്നും ശക്തമായ മഴ തുടരും; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ യെല്ലോ അലർട്ട്

 


 സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട്.

അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദത്തിന്റെയും ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റിന്റെയും സ്വാധീന ഫലമായാണ് നിലവിലെ മഴ. ഇടി മിന്നലിനും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ മാസം 28 വരെ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.

വരും ദിവസങ്ങളിൽ വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പുകൾ അറിയാം:


26/10/2025: തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

27/10/2025: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ്

28/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളംഎന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക