ഓണ്‍ലൈൻ സൈറ്റുകള്‍ ഒരുക്കാൻ മൃഗസംരക്ഷണവകുപ്പ്: അരുമകളെ വില്കാം, വാങ്ങാം

അരുമമൃഗങ്ങളുടേയും വളർത്തുമൃഗങ്ങളുടേയും വിപണനത്തിനായി ഓണ്‍ലൈൻ വിപണന സൈറ്റുകള്‍ ആരംഭിക്കാനൊരുങ്ങി മൃഗസംരക്ഷണ വകുപ്പ്.പുതുതലമുറയിലെ കർഷകരെയും കർഷക സംരംഭകരെയും മൃഗസംരംക്ഷണ മേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.പക്ഷി വളർത്തല്‍ ,വ്യാവസായികാടിസ്ഥാനത്തില്‍ നായ്ക്കളുടെ ബ്രീഡിംഗ് പരിശീലനം ,ഫാം ടൂറിസം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഓണ്‍ലൈൻ വിപണന സൈറ്റുകള്‍ ആരംഭിക്കുന്നത്. പ്ലാനിംഗ് വിഭാഗത്തില്‍ നിന്നും വെറ്റിനറി എക്സ്റ്റൻഷൻ (വികസനവും പരിശീലനവും ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി കർഷകർക്കും ഉദ്യോഗസ്ഥർക്കും വിവിധ പരിശീലന പരിപാടികളും ഇതിന്റെ ഭാഗമായി മൃഗ സംരക്ഷണവകുപ്പ് സംഘടിപ്പിക്കുന്നുണ്ട് .
ഓണ്‍ലൈൻ പ്ലാറ്റ്ഫോം രൂപീകരിക്കാൻ സർക്കാർ കേരള കന്നുകാലി വികസന ബോർഡിന് നിർദേശം നല്‍കുകയും സ്റ്റാർട്ടപ്പ് മിഷൻ മുഖേന ഏജൻസിയെ കണ്ടുപിടിച്ച് വർക്ക് ഓർഡർ നല്‍കികഴിഞ്ഞു. ഓണ്‍ലൈൻ പ്ലാറ്റ് ഫോം ആരംഭിക്കുന്നതോടെ ചെറുകിട കർഷകർക്കും പ്രത്യേക വളർത്തു മൃഗങ്ങളെ വളർത്തുന്നവർക്കും വലിയ വാണിജ്യ സ്ഥാപനങ്ങളുമായി മത്സരിക്കാൻ കഴിയും.മൃഗങ്ങളുടെ വിപണനത്തിലുള്ള തട്ടിപ്പുകളും തടയാനാകും.
വില നിശ്ചയിക്കല്‍,ന്യായമായ വ്യാപാരം,എന്നിവയാണ് ഓണ്‍ലൈൻ പ്ലാറ്റ് ഫോമിന്റെ ലക്ഷ്യങ്ങള്‍.കർഷകർ,കന്നുകാലി വളർത്തുന്നവർ ,ക്ഷീരസംരംഭകർ,കോഴിഫാം ഉടമകള്‍,മൃഗസംരക്ഷണ കേന്ദ്രങ്ങളും സന്നദ്ധസംഘടനകളും ,വെറ്റിനറി ഡോക്ടർമാർ തുടങ്ങിയവരായിരിക്കും ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലെ ഉപയോക്താക്കള്‍.
നിയമപരിഷ്കരണത്തിന് ആനിമല്‍ വെല്‍വെയർ ബോർഡും അരുമ മൃഗങ്ങളുടേയും വളർത്തു മൃഗങ്ങളുടേയും നിയമവിരുദ്ധമായ വിപണനം ,വളർത്തു മൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കല്‍, ഇടനിലക്കാരുടെ ചൂഷണം എന്നിവ നിയന്ത്രിക്കുന്നതിന് നിലവിലുള്ള പെറ്റ് ഷോ റൂള്‍സ് ,ഡോഗ് ബ്രീഡിംഗ് ആൻഡ് മാർക്കറ്റിംഗ് റൂള്‍സ് എന്നിവ പരിഷ്ക്കരിക്കുന്നതിനായി സ്റ്റേറ്റ് ആനിമല്‍ വെല്‍ഫെയർ ബോർഡ് രൂപീകരിച്ചിട്ടുമുണ്ട്.
ഓണ്‍ലൈൻ പ്ലാറ്റ് ഫോം ഇങ്ങനെ
- ഫോട്ടോകള്‍,വീഡിയോകള്‍,ബ്രീഡിനെ കുറിച്ചുള്ള വിശദാംശങ്ങള്‍,ആരോഗ്യ നില തുടങ്ങിയ ഉള്‍പ്പെടുത്തിയ പോസ്റ്റുകള്‍.
- സ്പീഷ്യസ്,ജനുസ്,വില,സ്ഥലം എന്നിവ അറിയാൻ സെർച്ച് ഓപ്ഷൻ
- സുരക്ഷിതമായി മൃഗങ്ങളെ എത്തിക്കാൻ ഗതാഗത ഏജൻസികളുമായുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാം
- വാങ്ങുവന്നവർക്കും വില്‍ക്കുന്നവർക്കും നിർബന്ധിത കെ.വൈ.സി ,വെറ്റിനറി പരിശോധന, സർട്ടിഫിക്കേഷൻ സൗകര്യം





