Kerala
HomeNews

അയൽവാസികൾ തമ്മിൽ വഴക്ക്; പതിനെട്ടുകാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു, അൻപത്തെട്ടുകാരൻ പിടിയിൽ

1 Oct 20251 മിനിറ്റ് വായന
അയൽവാസികൾ തമ്മിൽ വഴക്ക്; പതിനെട്ടുകാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു, അൻപത്തെട്ടുകാരൻ പിടിയിൽ


ആലപ്പുഴ:പതിനെട്ടുകാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി പിടിയിൽ. ശരീരത്തിൽ പെട്രോളൊഴിച്ചതോടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. അയൽവാസിയായ ജോസ് എന്നയാളെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.


അയൽവാസികൾ തമ്മിൽ വഴക്കുണ്ടായതോടെ അൻപത്തെട്ടുകാരനായ ജോസ് എന്നയാൾ പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. തീകൊളുത്താനൊരുങ്ങുന്നതിനിടെ പെൺകുട്ടി ഇയാളെ തള്ളിമാറ്റി ഓടുകയായിരുന്നു. ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക