Kerala
HomeNews

മൈതാനത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

7 Oct 20251 മിനിറ്റ് വായന
മൈതാനത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി


നഗരത്തിനടുത്ത ക്ഷേത്ര മൈതാനത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി ചെറ്റപ്പാലം അച്ചൻകാടൻ ജയഭദ്രൻ (52) നെയാണ് സീതാദേവി ക്ഷേത്ര മൈതാനത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പുൽപ്പള്ളി ടൗണിലെ ടെമ്പോ ഡ്രൈവറാണ് ജയഭദ്രൻ. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.


പൊലീസ് സ്ഥലത്തെത്തി നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമാർട്ടത്തിനായി സുൽത്താൻബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജയഭദ്രന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമികമായി പോലീസിന് ലഭിക്കുന്ന സൂചന.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക